അഡ്‌ലെയ്ഡിലെ തോല്‍വിക്ക് മെല്‍ബണില്‍ മറുപടി; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് നേടി.
BY FAR29 Dec 2020 6:43 AM GMT

X
FAR29 Dec 2020 6:43 AM GMT
മെല്‍ബണ്‍: അഡ്‌ലെയ്ഡിലെ നാണംകെട്ട തോല്‍വിക്ക് മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ പകരം വീട്ടി ഇന്ത്യ.ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനാണ്് രഹാനെയും കൂട്ടരും തോല്‍പ്പിച്ചത്. ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന് ഓസ്‌ട്രേലിയയെ ഇന്ത്യ 200 റണ്‍സിന് പിടിച്ചുകെട്ടി. തുടര്‍ന്ന് 70 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശുഭ്മാന്‍ ഗില്‍(35), അജിങ്ക്യാ രഹാനെ (27) എന്നിവരാണ് ഇന്ത്യയുടെ ജയം അനിവാര്യമാക്കിയത്. അഗര്‍വാള്‍ (5), പൂജാര (3) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് നേടി. അശ്വിനും അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബുംറ ആറും വിക്കറ്റ് നേടി. സ്‌കോര്‍ ഓസ്‌ട്രേലിയ 195, 200. ഇന്ത്യ 326, 70-2.
Next Story
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT