മുംബൈക്ക് ആദ്യ ജയം; അവസരം തുലച്ച് കൊല്‍ക്കത്ത
10 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്. 153 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്ത് പുറത്തായി.നാല് വിക്കറ്റ് നേടിയ മുംബൈ താരം രാഹുല്‍ ചാഹറാണ് ടീമിന് ഇന്ന് മുതല്‍കൂട്ടായത്.
നിതീഷ് റാണയും (57), ശുഭ്മാന്‍ ഗില്ലും (33) കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി.എന്നാല്‍ ഇരുവരെയും രാഹുല്‍ ചാഹര്‍ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് ഒരു താരത്തിനും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ത്രിപാട്ടി(5),മോര്‍ഗന്‍(7), ഷാഖിബ് (9), കാര്‍ത്തിക്ക് (8*), റസ്സല്‍ (9) , കമ്മിന്‍സ് (0) എന്നിവര്‍ക്ക് ഒരു തരത്തിലും കൊല്‍ക്കത്തയ്ക്കായി പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മയും (43) സൂര്യകുമാര്‍ യാദവും (56) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ബാറ്റിങ് താളം കണ്ടെത്താനായില്ല. റസ്സലാണ് മുംബൈ ബാറ്റിങിനെ പിടിച്ചുകെട്ടിയത്. താരം അഞ്ച് വിക്കറ്റ് നേടി. ഡികോക്ക് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ ഒരു റണ്‍സെടുത്ത് പുറത്തായി. പാണ്ഡെ സഹോദരന്‍മാര്‍ 15 വീതം റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് (5),ക്രുനാല്‍, ജാന്‍സെന്‍(0),രാഹുല്‍ ചാഹര്‍(8),ബുംറ(0) എന്നിവരുടെ വിക്കറ്റുകളാണ് റസ്സല്‍ നേടിയത്. രണ്ട് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്താണ് റസ്സലിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
RELATED STORIES
ആര്‍എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്‍; എഡിജിപി നേതാക്കളെ കണ്ടതില്‍...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്‍ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ആര്‍എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; നിര്‍ണായക രേഖ കാണാതായതില്‍...
9 Sep 2024 10:53 AM GMT