Cricket

ചരിത്ര നേട്ടം; പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 69 റണ്‍സ് പിന്തുടര്‍ന്നത്.

ചരിത്ര നേട്ടം; പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
X


പോച്ചെസ്ട്രൂം; പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടം നേടി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ പുതുചരിത്രം എഴുതിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 68 റണ്‍സിന് പുറത്താക്കിയ ഇന്ത്യ നേരത്തെ വിജയ പ്രതീക്ഷയിലായിരുന്നു.

14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 69 റണ്‍സ് പിന്തുടര്‍ന്നത്. സൗമ്യ (24), ത്രിഷ (24) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ സീനിയര്‍ ടീമിലുള്ള ഷഫാലി വര്‍മ്മയാണ് അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. താരം 15 റണ്‍സെടുത്ത് പുറത്തായി. ടൈറ്റാസ് സധു, അര്‍ച്ചനാ ദേവി, പാര്‍ഷവി ചോപ്ര എന്നീ ബൗളര്‍മാര്‍ ഇന്ത്യയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. മികച്ച ഫീല്‍ഡിങും ക്യാച്ചുമായാണ് വനിതകള്‍ ഇംഗ്ലണ്ടിനെ 17.1 ഓവറില്‍ 68 റണ്‍സിന് പുറത്താക്കിയത്.





Next Story

RELATED STORIES

Share it