ഏഷ്യാ കപ്പില്‍ വീണ്ടും കുല്‍ദീപ് മാജിക്ക്; ലങ്കയെ ചുരുട്ടികെട്ടി ഇന്ത്യ ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ഇന്ന് സൂപ്പര്‍ ഫോറില്‍ നടന്ന മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ 41 റണ്‍സിന്റെ ജയം നേടി. താരതമ്യേന ചെറിയ സ്‌കോറായ 213 റണ്‍സ് അനായാസം പിന്തുടരുമെന്ന് കരുതിയ ആതിഥേയരെ 172 റണ്‍സിന് ഇന്ത്യ പുറത്താക്കി. പാകിസ്താനെതിരായ മല്‍സരത്തിലെ സ്റ്റാര്‍ ബൗളര്‍ കുല്‍ദീപ് യാദവ് ഇന്നും ടീം ഇന്ത്യയുടെ രക്ഷകനായി. യാദവ് നാല് വിക്കറ്റ് നേടി. ബുംറ, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
തുടക്കം മുതലെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിര്‍ണ്ണായക വിക്കറ്റുകളെടുത്ത് തിളങ്ങി. ധനഞ്ജയ ഡിസില്‍വ(41 ), ദുനിത് വെല്ലാലഗെ(42) എന്നിവര്‍ ചേര്‍ന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലങ്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ലങ്ക പരാജയം രുചിച്ചു. 41.3 ഓവറില്‍ ലങ്കന്‍ ടീം കൂടാരം കയറി.
ടോസ് ലഭിച്ച ഇന്ത്യന്‍ ടീം നേരത്തെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാല്‍ ദുനിത് വെല്ലാലഗെ അഞ്ച് വിക്കറ്റുമായും അസലങ്ക നാല് വിക്കറ്റുമായും നിറഞ്ഞാടി ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍(53). ഇഷാന്‍ കിഷന്‍ 33ഉം രാഹുല്‍ 39ഉം അക്‌സര്‍ പട്ടേല്‍ 26 ഉം റണ്‍സ് നേടി. പാകിസ്താന്‍-ശ്രീലങ്ക മല്‍സരത്തിലെ വിജയി ഇന്ത്യയുമായി ഫൈനലില്‍ ഏറ്റുമുട്ടും.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT