ബെംഗളൂരു ടെസ്റ്റ് വീണ്ടും നിരാശപ്പെടുത്തി കോഹ്‌ലി; ഇന്ത്യക്ക് മികച്ച ലീഡ്
ലങ്കയുടെ ആദ്യ ഇന്നിങ്‌സ് 109 റണ്‍സിന് അവസാനിച്ചിരുന്നു.

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്.ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 252ല്‍ അവസാനിച്ചിരുന്നു.ഇതോടെ ഇന്ത്യക്ക് 447 റണ്‍സിന്റെ ലീഡായി. മറുപടി ബാറ്റിങില്‍ ലങ്ക ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. വിജയത്തിനായി ലങ്കയുടെ കൈയില്‍ മൂന്ന് ദിവസവും ഒമ്പത് വിക്കറ്റുമാണ് ഉള്ളത്. ലങ്കയുടെ ആദ്യ ഇന്നിങ്‌സ് 109 റണ്‍സിന് അവസാനിച്ചിരുന്നു.
ഇന്ത്യയ്ക്കായി ഇന്ന് ശ്രേയസ് അയ്യര്‍ 67 ഉം ഋഷഭ് പന്ത് 50 റണ്‍സ് നേടി. രോഹിത്ത് ശര്‍മ്മ 46 ഉം ഹനുമാ വിഹാരി 35 ഉം റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്‌സിലും മോശം ഫോം തുടര്‍ന്നു. 13 റണ്‍സിനാണ് ഇന്ന് താരം പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ കോഹ്‌ലി 23 റണ്‍സിനും പുറത്തായിരുന്നു. മൊഹാലി ടെസ്റ്റില്‍ കോഹ്‌ലിയുടെ സമ്പാദ്യം 45 റണ്‍സായിരുന്നു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT