മൊഹാലിയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 222 റണ്‍സിനും ജയം;താരമായി ജഡേജ
ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടി.

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 222 റണ്‍സിനും ജയം. ഇന്ത്യയുടെ 574 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്‍തുടര്‍ന്ന ലങ്ക 174 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യ അവരെ വീണ്ടും രണ്ടാം ഇന്നിങ്‌സിന് വിടുകയായിരുന്നു.രണ്ടാം ഇന്നിങ്‌സില്‍ ലങ്ക 178 റണ്‍സിനാണ് പുറത്തായത്. രണ്ട് ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ കൂറ്റന്‍ ജയം.
രണ്ട് ഇന്നിങ്‌സുകളിലുമായി ജഡേജ ഒമ്പത് വിക്കറ്റ് നേടിയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്.ആദ്യ ഇന്നിങ്‌സില്‍ താരം അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റ് നേടി. ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങിയ ജഡേജയാണ് മല്‍സരത്തിലെ താരം.ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ 175 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജഡേജയുടെ മികവിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടി.
സന്ദര്‍ശകര്‍ക്കായി നിസന്‍ക ആദ്യ ഇന്നിങ്‌സില്‍ 61* റണ്‍സെടുത്ത് ടോപ് സ്‌കോററായി.രണ്ടാം ഇന്നിങ്‌സില്‍ ഡിക്ക്‌വെല്ലാ 51* റണ്‍സെടുത്തും ലങ്കയ്ക്കായി ടോപ് സ്‌കോറര്‍ ആയി.
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT