'അവരുടെ വാക്കുകള്‍ വിശ്വസിക്കരുത്'; ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായ പൃഥ്വി ഷാ
ഇതിന് ശേഷം താരം അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിരുന്നില്ല.
BY FAR3 Oct 2022 9:31 AM GMT

X
FAR3 Oct 2022 9:31 AM GMT
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡില്‍ നിന്നും പുറത്തായ പൃഥ്വി ഷാ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരേ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സ്‌ക്വാഡില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. ഇതിന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. 'അവരുടെ വാക്കുകള്‍ വിശ്വാസിക്കരുത്. അവരുടെ പ്രവൃത്തികള്‍ വിശ്വസിക്കുക. പ്രവൃത്തികള്‍ തെളിയിക്കും വാക്കുകള്‍ എത്ര അര്‍ത്ഥമില്ലാത്തവയാണെന്നും-ഇന്‍സ്റ്റയില്‍ കുറിച്ചു. 2021ലാണ് പൃഥ്വി ഷാ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. അടുത്തിടെ നടന്ന ന്യൂസിലന്റ് എയ്‌ക്കെതിരായ മല്‍സരത്തില്‍ താരം കളിച്ചിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പൃഥ്വി ഷായ്ക്ക് വിലക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷം താരം അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിരുന്നില്ല.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT