Cricket

ഭുവി നാല് വിക്കറ്റെടുത്തിട്ടും രക്ഷയില്ല; രണ്ടാം ട്വന്റിയും കൈവിട്ട് ഇന്ത്യ

3 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഭുവിയുടെ നാല് വിക്കറ്റ് നേട്ടം.

ഭുവി നാല് വിക്കറ്റെടുത്തിട്ടും രക്ഷയില്ല; രണ്ടാം ട്വന്റിയും കൈവിട്ട് ഇന്ത്യ
X



കട്ടക്ക്; ഭുവനേശ്വര്‍ കുമാര്‍ സൂപ്പര്‍ ബൗളിങുമായി കട്ടക്കില്‍ തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റിയിലും ഇന്ത്യ പരാജയപ്പെട്ടു. എട്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ് വിജയ ലക്ഷ്യം മറികടന്നു. 149 റണ്‍സായിരുന്നു സന്ദര്‍ശകരുടെ ലക്ഷ്യം. ക്ലാസ്സെന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.


ക്യാപ്റ്റന്‍ ഭവുമാ 35 റണ്‍സുമായി ഒരു ഭാഗത്ത് നിലനിന്നെങ്കിലും പിന്നീടുള്ളവരെ ഭുവനേശ്വര്‍ കുമാര്‍ ഞൊടിയിടയില്‍ പുറത്താക്കിയിരുന്നു. 29 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകരുടെ മൂന്ന് വിക്കറ്റും നഷ്ടമായിരുന്നു. എന്നാല്‍ ക്ലാസെന്‍ 46 പന്തില്‍ 81 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 13 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഭുവിയുടെ നാല് വിക്കറ്റ് നേട്ടം. യുസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റ് നേടി.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ (40), ഇഷാന്‍ കിഷന്‍ (34), ദിനേശ് കാര്‍ത്തിക്ക് (30*) എന്നിവര്‍ മാത്രമാണ് ഇന്ന് ഇന്ത്യയ്ക്കായി പിടിച്ചുനിന്നത്. ഗെയ്ക്ക്‌വാദ്(1), ഋഷഭ് പന്ത് (5), ഹാര്‍ദ്ദിക് പാണ്ഡെ (9), അക്‌സര്‍ പട്ടേല്‍ (10) എന്നിവര്‍ക്കൊന്നും ഫോം കണ്ടെത്താനായില്ല. ഇഷാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ന്നതിന് ശേഷം ഡികെ മാത്രമാണ് പിടിച്ചുനിന്നത്.





Next Story

RELATED STORIES

Share it