ലോകകപ്പ്; സ്‌കോട്ട്‌ലന്റും തീര്‍ന്നു; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
19 പന്ത് നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി.

ദുബയ്: ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനെതിരേ വമ്പന്‍ ജയം നേടിയ ടീം ഇന്ത്യ സ്‌കോട്ട്‌ലന്റിനെതിരേയും അതാവര്‍ത്തിച്ചു. ഗ്രൂപ്പ് രണ്ടിലെ നിര്‍ണ്ണായക മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 86 എന്ന വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു (89). കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 19 പന്ത് നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി. 16 പന്തില്‍ 30 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയും രാഹുലിന് മികച്ച പിന്തുണ നല്‍കി. ഇരുവരുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കോഹ്‌ലിയും(2*), സൂര്യ കുമാര്‍ യാദവും (6*) പുറത്താവാതെ നിന്നു. നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലിത്തില്‍ സെമി ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയുടെ പ്രകടനം.
ടോസ് ലഭിച്ച വിരാട് കോഹ് ലി സ്‌കോട്ട്‌ലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു.17.4 ഓവറില്‍ 85 റണ്‍സുമായി സ്‌കോട്ട്‌ലന്റ് കൂടാരം കയറി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോട്ടിഷ് നിരയെ തരിപ്പണമാക്കുകയായിരുന്നു. ഇരുവരും മൂന്ന് വീതം വിക്കറ്റാണ് നേടിയത്. മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്താണ് ഷമിയുടെ മൂന്ന് വിക്കറ്റ് നേട്ടം. നാലോവര്‍ എറിഞ്ഞ ജഡേജ വെറും 15 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് കൈക്കലാക്കിയത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.അശ്വിന്‍ ഒരു വിക്കറ്റും കരസ്ഥമാക്കി. ജോര്‍ജ്ജ് മന്‍സേ (24), മൈക്കല്‍ ലീസ്‌ക് (21), മക്ക്‌ലിയോഡ് (16), മാര്‍ക്ക് വാട്ട് (14) എന്നിവരാണ് സ്‌കോട്ടിഷ് നിരയില്‍ രണ്ടക്കം കടന്നവര്‍.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT