അയര്ലന്റില് സഞ്ജുവിന് അവസാന അവസരം; ഫോം വീണ്ടെടുക്കുമോ?
ഈ മാസം 26ന് ആരംഭിക്കുന്ന അയര്ലന്റ് പര്യടനത്തിലേക്കാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്.
ഡബ്ലിന്: നിരവധി അവസരങ്ങള് ലഭിച്ചിട്ടും ഇന്ത്യന് ടീമിനായി കാര്യമായ പ്രകടനം നടത്താന് കഴിയാത്ത താരമാണ് മലയാളിയായ സഞ്ജു സാംസണ്. ഐപിഎല്ലില് രാജസ്ഥാന് റോയല്സിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് തിളങ്ങുന്നുവെങ്കിലും ഇന്ത്യയ്ക്കായി സ്ഥിരതയാര്ന്ന പ്രകടനം നടത്താന് സഞ്ജുവിനായിട്ടില്ല.ദക്ഷിണാഫ്രിക്കന് പരമ്പരയില് സഞ്ജുവിനെ തഴഞ്ഞ സെലക്ടര്മാര് അദ്ദേഹത്തിന് അവസാനമായി ഒരവസരം കൂടി നല്കിയിരിക്കുകയാണ്.
ഈ മാസം 26ന് ആരംഭിക്കുന്ന അയര്ലന്റ് പര്യടനത്തിലേക്കാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. ഒക്ടോബറില് ആരംഭിക്കുന്ന ലോകകപ്പിലേക്ക് ഇടംനേടണമെങ്കില് സഞ്ജു അയര്ലന്റില് തിളങ്ങണം. താരത്തിന്റെ അവസാന അവസരമെന്നാണ് ഏവരും വിലയിരുത്തുന്നത്. പര്യടനത്തിന് മുന്നോടിയായി താരം തിരുവനന്തപുരത്തെ കഠിന പരിശീലനത്തിലാണ്.ദീപക് ഹൂഡ, രാഹുല് ത്രിപാഠി, ദിനേഷ് കാര്ത്തിക്ക്, വെങ്കിടേഷ് അയ്യര് എന്നിവരടങ്ങുന്ന അയര്ലന്റിനെതിരായ 17 അംഗ ടീമില് സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യവും ആശങ്കയിലാണ്.
RELATED STORIES
എഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT