കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ത്രിപാഠി ഇന്ത്യന്‍ ടീമില്‍
നിലവില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരത്തെ തഴഞ്ഞിരുന്നു.

മുംബൈ: രാഹുല്‍ ത്രിപാഠിയെന്ന 31കാരന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്കായി താരം മാത്രമല്ല ആഗ്രഹിച്ചത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന താരത്തിന്റെ ലക്ഷകണക്കിന് ആരാധകര്‍ കൂടിയാണ്. ഈ മാസം ആരംഭിക്കുന്ന അയര്‍ലന്റ് പര്യടനത്തിലേക്കാണ് മഹാരാഷ്ട്രക്കാരനായ ത്രിപാഠിക്ക് വിളി വന്നത്. തന്റെ കഠിന പ്രയ്തനത്തിനുള്ള സമ്മാനം ലഭിച്ചുവെന്നാണ് താരം ടീമിലേക്കുള്ള ക്ഷണത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ബാറ്റിങില്‍ ഒരു പോലെ സ്ഥിരത പുലര്‍ത്തിയ ഒരേ ഒരു താരമാണ് ത്രിപാഠി. ത്രിപാഠിയെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കാത്തതിനെതിരേ ആരാധകര്‍ നിരവധി തവണ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരത്തെ തഴഞ്ഞിരുന്നു. അന്നും ട്വിറ്ററില്‍ പ്രതിഷേധം അലയടിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ ത്രിപാഠി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 413 റണ്‍സ് നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കായി എന്നും തിളങ്ങുന്ന താരമാണ്.
RELATED STORIES
സംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMT