സഞ്ജുവിന് കഷ്ടകാലം തന്നെ; ഇത്തവണ പരിക്ക് വില്ലന്‍; ട്വന്റി സ്‌ക്വാഡില്‍ നിന്ന് പുറത്ത്
സഞ്ജുവിന് പകരം രണ്ടാം മല്‍സരത്തില്‍ വിദര്‍ഭയുടെ ജിതേഷ് ശര്‍മ്മ ടീമില്‍ ഇടം നേടി.

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വീണ്ടും തിരിച്ചടി. ലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ പരിക്കേറ്റ താരം രണ്ടാം ട്വന്റിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ബിസിസിഐ ഔദ്ദ്യോഗികമായി താരത്തിന്റെ പുറത്താവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന മല്‍സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. ആദ്യ ട്വന്റിയില്‍ അഞ്ച് റണ്‍സെടുത്ത് താരം പുറത്തായിരുന്നു. എന്നാല്‍ രണ്ട് മികച്ച ക്യാച്ചുകളിലൂടെ താരം ശ്രദ്ധ നേടിയിരുന്നു.

അതിനിടെ സഞ്ജുവിന് പകരം രണ്ടാം മല്‍സരത്തില്‍ വിദര്‍ഭയുടെ ജിതേഷ് ശര്‍മ്മ ടീമില്‍ ഇടം നേടി. 29കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ താരമായിരുന്നു. ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളി വരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്‌ട്രൈക്ക്‌റേറ്റുള്ള താരമാണ്. ഇന്ന് രാത്രി ഏഴ് മണിക്ക് പൂനെയിലാണ് രണ്ടാം ട്വന്റി-20 മല്‍സരം.

RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT