ബെംഗളൂരുവില്‍ മഴ വില്ലന്‍; ദക്ഷിണാഫ്രിക്കയും ഇന്ത്യയും കിരീടം പങ്കിട്ടു
ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജാണ് ഇന്ന് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
BY FAR19 Jun 2022 6:25 PM GMT

X
FAR19 Jun 2022 6:25 PM GMT
ബെംഗളൂരു: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ അവസാന മല്‍സരം മഴ കാരണം ഉപേക്ഷിച്ചു. നേരത്തെ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചതിനാല്‍ കിരീടം ഇരുടീമും പങ്കുവച്ചു. രണ്ട് തവണ മഴ കളി തടസ്സപ്പെടുത്തി.3.3 ഓവറില്‍ എത്തിനില്‍ക്കെയാണ് മഴ കളിയെ കാര്യമായി ബാധിച്ചത്. ഈ സമയം ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 28 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (15), ഋതുരാജ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രേയസ് അയ്യരും (0), ഋഷഭ് പന്തും (1) ആയിരുന്നു ക്രീസില്‍. ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജാണ് ഇന്ന് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT