Cricket

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; റിസര്‍വ് ദിനം അനുവദിച്ചതില്‍ വിവാദം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; റിസര്‍വ് ദിനം അനുവദിച്ചതില്‍ വിവാദം
X

കൊളംബോ: മഴ ഭീഷണിയുടെ നിഴലില്‍ ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. കൊളംബോയില്‍ മഴ പെയ്യുമെന്ന പ്രവചനമുള്ളതിനാല്‍ ഇന്നത്തെ മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ആരാാധകര്‍. എന്നാല്‍ ഇന്ത്യാ-പാക് പോരാട്ടത്തിന് മാത്രം റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം തടസപ്പെട്ടാലും നാളെ പുനരാരംഭിക്കും.

പല്ലെക്കല്ലെയില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടം മഴ മൂലം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. വേദി കൊളംബോയിലേക്ക് മാാറിയെങ്കിലും ഇന്ന് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് കാലാവസ്ഥാ പ്രവചനം.സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ ജയങ്ങള്‍ വീതം നേടിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയം നേടേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്. രണ്ട് തോല്‍വികളുമായി ബംഗ്ലാദേശ് ഫൈനലിലെത്താതെ പുറത്താകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും പാക്കിസ്ഥാനുമാണ് ഫൈനല്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്.

ഏകദിന ലോകകപ്പിന് മുമ്പ് കെ എല്‍ രാഹുലിന്റെയും ജസ്പ്രീത് ബുമ്രയുടെയും ഫോമും ഫിറ്റ്‌നെസും അളക്കാനുളള സുവര്‍ണാവസരമാണ് ഇന്ന് ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുല്‍ കളിച്ചാല്‍ ഫോമിലുള്ള ഇഷാന്‍ കിഷനെ ഒഴിവാക്കുമോ എന്നാണ് അറിയേണ്ടത്.സൂപ്പര്‍ ഫോറില്‍ ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ മുന്‍നിര നിരാശപ്പെടുത്തിയതോടെ ഇന്ത്യ 266ന് ഓള്‍ഔട്ടായിരുന്നു. എന്നാല്‍ നേപ്പാളിനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ച് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാകും.




ഇന്ത്യ-പാക് സൂപ്പര്‍ 4 പോരാട്ടത്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബദ്ധവൈരികളുടെ പോരാട്ടത്തിന് മഴ ഭീഷണിയാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസര്‍വ് ഡേ അനുവദിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.



എല്ലാ സൂപ്പര്‍ 4 മത്സരങ്ങളും കൊളംബോയില്‍ നടക്കുമ്പോള്‍, ഒരു മത്സരത്തിന് മാത്രമായി എങ്ങനെ റിസര്‍വ് ഡേ അനുവദിക്കുമെന്ന ചോദ്യവുമായി മറ്റ് ടീമുകളുടെ ആരാധകര്‍ അടക്കം രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ആരാധകരെ പോലും അത്ഭുതപ്പെടുത്തി വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ശ്രീല ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍. പക്ഷപാതിത്വപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനു പകരം ഇരു ബോര്‍ഡുകള്‍ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യ പരിശീലകര്‍ പോലും വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിശദീകരണം.



'പ്ലെയിങ് കണ്ടിഷന്‍ കണക്കിലെടുത്ത് ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചത്. നാല് ടീമുകളുടെയും എസിസിയുടെയും സമ്മതത്തോടെയാണ് തീരുമാനം' ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും നിലപാട് അറിയിച്ചത്. 'സൂപ്പര്‍ 4 മത്സരിക്കുന്ന ടീമുകളിലെ നാല് അംഗ ബോര്‍ഡുകളുമായും കൂടിയാലോചിച്ചാണ് ഇന്ത്യ-പാക്ക് മത്സരത്തിനുള്ള റിസര്‍വ് ഡേ തീരുമാനം. ടൂര്‍ണമെന്റിന്റെ വ്യവസ്ഥകള്‍ അഇഇ പരിഷ്‌കരിച്ചു' ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കുറിച്ചു.





Next Story

RELATED STORIES

Share it