സുന്ദറും ഠാക്കൂറും രക്ഷയ്ക്കെത്തി; ബ്രിസ്ബണില് ഇന്ത്യ ഭേദപ്പെട്ട നിലയില്
1991ല് ഓസിസിനെതിരേ കപില് ദേവ്-മനോജ് പ്രഭാകര് കൂട്ടുകെട്ട് നേടിയ 58 റണ്സ് പാര്ട്ണര്ഷിപ്പാണ് ഇന്ന് പഴംങ്കഥയായത്.
ബ്രിസ്ബണ്: ബ്രിസ്ബണ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്. ഒന്നാം ഇന്നിങ്സില് 369 റണ്സ് പിന്തുടര്ന്ന് ഇന്ത്യ 334 റണ്സിന് പുറത്തായി. മദ്ധ്യനിരയില് വാഷിങ്ടണ് സുന്ദറും (62), ശ്രാദ്ദുല് ഠാക്കൂറും (67) പിടിമുറക്കിയതോടെ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. രണ്ടിന് 62 എന്ന നിലയില് ബാറ്റിങ് തുടര്ന്ന ഇന്ത്യയ്ക്ക് പൂജാര (25), രഹാനെ (37), മായങ്ക് അഗര്വാള് (38), ഋഷഭ് പന്ത് (23) എന്നിവര് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച് പുറത്തായി. തുടര്ന്നെത്തിയ സുന്ദറും ഠാക്കൂറുമാണ് ഇന്ത്യന് ഇന്നിങ്സിന് തുണയായത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില് ഇരുവരും ചേര്ന്ന് 123 റണ്സാണ് അടിച്ചെടുത്തത്. അരങ്ങേറ്റത്തില് ഏഴാമനായി ഇറങ്ങി ഓസ്ട്രേലിയയില് ഏറ്റവും ഉയര്ന്ന സ്കോര് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് വാഷിങ്ടണ് സുന്ദര് നേടിയത്. ഇരുവരുടെയും ടെസ്റ്റിലെ ആദ്യ അര്ദ്ധസെഞ്ചുറിയാണ്. കൂടാതെ ടെസ്റ്റിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഉയര്ന്ന സ്കോറും ഇരുവരുടെയും പേരിലായി. 1991ല് ഓസിസിനെതിരേ കപില് ദേവ്-മനോജ് പ്രഭാകര് കൂട്ടുകെട്ട് നേടിയ 58 റണ്സ് പാര്ട്ണര്ഷിപ്പാണ് ഇന്ന് പഴംങ്കഥയായത്.
ഓസിസിനായി ഹാസല്വുഡ് അഞ്ച് വിക്കറ്റും സ്റ്റാര്ക്ക്, കമ്മിന്സ് എന്നിവര് രണ്ട് വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റില് രണ്ടാം ഇന്നിങ്സില് കളി നിര്ത്തുമ്പോള് വിക്കറ്റൊന്നും നഷ്ടപ്പെടാത ഓസിസ് 21 റണ്സ് നേടിയിട്ടുണ്ട്. ഇതോടെ ഓസിസിന് 54 റണ്സിന്റെ ലീഡായി.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT