ഈഡനില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം; രവി ബിഷ്‌ണോയ്ക്ക് അരങ്ങേറ്റം
13 പന്തില്‍ 17 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി.
കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ബൗളിങിലും ബാറ്റിങിലും ആധികാരികമായി തിളങ്ങിയാണ് ഇന്ത്യയുടെ ജയം. 158 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ ഏഴ് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു(162).18 പന്തില്‍ 34 റണ്‍സ് നേടിയ സൂര്യുകുമാര്‍ യാദവും 13 പന്തില്‍ 24 റണ്‍സ് നേടി വെങ്കിടേഷ് അയ്യരും പുറത്താവാതെ നിന്ന് ഇന്ത്യന്‍ ജയം എളുപ്പമാക്കി.
രോഹിത്തിനൊപ്പം (40) ഇന്ന് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു(35).ഇരുവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. 19 പന്തിലാണ് ക്യാപ്റ്റന്‍ രോഹിത്തിന്റെ ഇന്നിങ്‌സ്. 13 പന്തില്‍ 17 റണ്‍സെടുത്ത് കോഹ്‌ലി പുറത്തായി. പന്ത് എട്ട് റണ്‍സെടുത്തും പുറത്തായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കരീബിയന്‍സിനായുള്ളൂ.
സണ്‍റൈസേഴ്‌സ് ഹൈദരബാദ് 10.75 കോടിക്ക് ഇത്തവണ ടീമിലെത്തിച്ച നിക്കോളസ് പൂരനാണ് വെസ്റ്റ്ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയി ഇന്ന് അരങ്ങേറ്റം നടത്തി. താരം അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റും കരസ്ഥമാക്കി. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതം നേടി.
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്‍ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT