കോഹ്‌ലിയുടെ 46ാം സെഞ്ചുറി കേരള മണ്ണില്‍; ലങ്കയ്ക്ക് മുന്നില്‍ റണ്‍മല
ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടി.
BY FAR15 Jan 2023 12:34 PM GMT

X
FAR15 Jan 2023 12:34 PM GMT
തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിലെ 46ാം സെഞ്ചുറിയുമായി വിരാട് കോഹ്‌ലി. തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലിയുടെ സെഞ്ചുറി. കരിയറിലെ താരത്തിന്റെ 74ാം സെഞ്ചുറിയാണ്. 110 പന്തുകള്‍ നേരിട്ട കോഹ്‌ലി 166 റണ്‍സുമായി പുറത്താവാതെ നിന്നു. 85 പന്തിലാണ് താരം സെഞ്ചുറി നേടിയത്. ലങ്കയ്‌ക്കെതിരായ താരത്തിന്റെ 11ാം സെഞ്ചുറിയാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. ഈ റെക്കോഡിനൊപ്പമെത്താന്‍ കോഹ്‌ലിക്ക് മൂന്ന് സെഞ്ചുറികള്‍ മാത്രം മതി.
കോഹ്‌ലിക്ക് പുറമെ ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടി. രോഹിത്ത് ശര്‍മ്മ 42 ഉം ശ്രേയസ് അയ്യര്‍ 38ഉം റണ്‍സ് നേടി. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി.ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT