ഗ്രൗണ്ട്മാനെതിരായ മോശം പെരുമാറ്റം; ഋതുരാജിനെതിരേ സോഷ്യല്‍ മീഡിയ
വളരെ മോശമെന്നും ആദരവില്ലാത്ത നടപടിയുമാണെന്ന് ആരാധകര്‍ വ്യക്തമാക്കി.

ബെംഗളൂരു:ഗ്രൗണ്ട്മാനെതിരേ മോശമായി പെരുമാറിയ ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനെതിരേ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി മല്‍സരത്തിനിടെ ആയിരുന്നു വിവാദമായ സംഭവം. മഴയെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിച്ച സമയത്ത് ഋതുരാജ് ഡഗൗട്ടില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് ഗ്രൗണ്ട്മാന്‍ സെല്‍ഫി എടുക്കാനായി ഋതുരാജിന്റെ അടുത്തേക്ക് ഇരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച താരം ഗ്രൗണ്ട്മാനെ തട്ടിമാറ്റുകയായിരുന്നു. ഗ്രൗണ്ട്മാനോട് ആംഗ്യരൂപത്തില്‍ മാറി നില്‍ക്കാനാവശ്യപ്പെട്ട താരം അല്‍പ്പം നീങ്ങി ഇരിക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററില്‍ താരത്തിനെതിരേ വന്‍ പ്രതിഷേധവും നടന്നു. ഋതുരാജിനെ പോലെയുള്ള താരത്തില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് ഇതെന്ന് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നു. വളരെ മോശമെന്നും ആദരവില്ലാത്ത നടപടിയുമാണെന്ന് ആരാധകര്‍ വ്യക്തമാക്കി.
Very bad and disrespectful gesture by Ruturaj Gaikwad. Sad to see these groundsmen getting treated like this 😔#RuturajGaikwad pic.twitter.com/jIXWvUdqIX
— Arnav (@imarnav_904) June 19, 2022
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT