Special

ഐപിഎല്ലിന്റെ ഹീറോസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സീറോസ്

സ്പിന്നര്‍ ചാഹല്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് നേടിയത്.

ഐപിഎല്ലിന്റെ ഹീറോസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സീറോസ്
X




ഐപിഎല്ലില്‍ ഇക്കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസികള്‍ കോടികള്‍ എറിഞ്ഞ് വാങ്ങിയ താരങ്ങളാണ് ഹാര്‍ദ്ദിക് പാണ്ഡെ, ശ്രേയസ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍. കോടികളുടെ പ്രകടനവും അവര്‍ ഐപില്ലില്‍ നടത്തി. ഐപിഎല്‍ അവസാനിച്ച് ആഴ്ചകളും ആയി. തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടരുന്നത്. ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ടും തീപ്പൊരി ബൗളിങും പ്രതീക്ഷിച്ച ആരാധകര്‍ക്ക് രണ്ട് മല്‍സരങ്ങളും നിരാശയാണ് നല്‍കിയത്. ഐപിഎല്ലില്‍ തിളങ്ങി കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ ഇന്ത്യയ്ക്കായി നിരാശജനകമായ പ്രകടനം നടത്തിയ അഞ്ച് താരങ്ങളെ നോക്കാം.


സ്പിന്നര്‍ ചാഹല്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് നേടിയത്. ആദ്യ മല്‍സരത്തില്‍ 75 റണ്‍സും രണ്ടാം മല്‍സരത്തില്‍ 49 റണ്‍സുമാണ് ചാഹല്‍ വിട്ടുകൊടുത്തത്.


ചാഹലിനൊപ്പമുള്ള സ്പിന്‍ ട്വിന്‍ അക്‌സര്‍ പട്ടേല്‍ ആദ്യ മല്‍സരത്തില്‍ 58 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ടാം മല്‍സരത്തില്‍ ഒരു ഓവറില്‍ 19 റണ്‍സാണ് താരം വഴങ്ങിയത്. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ റിഷഭ് അക്‌സറിന് പിന്നീട് ഓവറും നല്‍കിയില്ല.


പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും രണ്ട് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി സല്‍ക്കരിച്ചു. ആദ്യ ട്വന്റിയില്‍ 42 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റാണ് നേടിയത്. രണ്ടാം ട്വന്റിയില്‍ ഒരു വിക്കറ്റ് നേടിയത് 17 റണ്‍സ് വിട്ടുകൊടുത്തും.


ഐപിഎല്ലില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ഹാര്‍ദ്ദിക്കിന് ആ മികവ് ഇന്ത്യയ്‌ക്കൊപ്പം തുടരാന്‍ കഴിയുന്നില്ല. ആദ്യ മല്‍സരത്തില്‍ 12 പന്തില്‍ 31 റണ്‍സ് താരം നേടിയിരുന്നു. രണ്ടാം ട്വന്റിയില്‍ 12 പന്തില്‍ ഒമ്പത് റണ്‍സേ ഗുജറാത്ത് താരത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ. ബൗളിങില്‍ ഒരു സ്വാധീനം ചെലുത്താനും ഈ ഓള്‍റൗണ്ടര്‍ക്ക് കഴിഞ്ഞില്ല.


ആദ്യ ട്വന്റിയില്‍ 35ഉം രണ്ടാം ട്വന്റിയില്‍ 40 ഉം റണ്‍സ് നേടിയെങ്കിലും ശ്രേയസ് അയ്യര്‍ തന്റെ ഐപിഎല്‍ ഫോമും ട്വന്റിയിലെ തനത് ഫോം തിരിച്ചുകൊണ്ട് വന്നിട്ടില്ല. അയ്യര്‍ക്ക് പുറമെ ഋതുരാജ് ഗെയ്ക്ക്‌വാദിനും ഫോം തുടരാനായില്ല. ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീം ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.




Next Story

RELATED STORIES

Share it