Cricket

കോമണ്‍വെല്‍ത്തില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

മല്‍സരങ്ങള്‍ സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്യും

കോമണ്‍വെല്‍ത്തില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം. ഉച്ചയ്ക്ക് 3.30ന് എഡ്ജ്ബാസ്റ്റണിലാണ് മല്‍സരം. ആദ്യമല്‍സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ വരുന്നത്.സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.മല്‍സരങ്ങള്‍ സോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. പാകിസ്താനും ആദ്യ മല്‍സരത്തില്‍ ബാര്‍ബഡോസ് വനിതാ ടീമിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു. ഇരുവരും 11 തവണ ട്വന്റിയില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.


ടീം: ഷഫാലി വര്‍മ്മ, സ്മൃതി മന്ദാന, യാസ്തിക ഭാട്ടിയ, ജെമീമാ റൊഡ്രിഗസ്, ഹര്‍മ്മന്‍ പ്രീത് കൗര്‍, ദീപ്തി ഷര്‍മ്മ, രാധാ യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ്, രേണുക ഠാക്കൂര്‍, മേഘ്‌നാ സിങ്.




Next Story

RELATED STORIES

Share it