Cricket

ആറ് വിക്കറ്റ് ജയം; കിവികള്‍ക്കെതിരായ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ

സൂര്യകുമാര്‍ യാദവ് പുറത്താവാതെ 26 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ പുറത്താവതെ 15ഉം റണ്‍സെടുത്തു.

ആറ് വിക്കറ്റ് ജയം; കിവികള്‍ക്കെതിരായ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ
X


ലഖ്‌നൗ:ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി(1-1). 100 റണ്‍സായിരുന്നു ആതിഥേയരുടെ ലക്ഷ്യം. ഒരു പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. അവസാനം വരെ ചെറുത്ത് നില്‍പ്പ് നടത്തിയ കിവികള്‍ ഒരു പന്ത് ശേഷിക്കെ ജയം കൈവിടുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്ക് ജയം ഒരുക്കുന്നതില്‍ നിര്‍ണ്ണായക ബാറ്റിങ് കാഴ്ചവച്ചത്. സൂര്യകുമാര്‍ പുറത്താവാതെ 26 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ പുറത്താവതെ 15ഉം റണ്‍സെടുത്തു.


ടോസ് ലഭിച്ച സന്ദര്‍ശകര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപ് സിങ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക്ക്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.




Next Story

RELATED STORIES

Share it