അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; ഓസിസിന് എട്ട് വിക്കറ്റ് ജയം
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 36 റണ്‍സിന് അവസാനിച്ചിരുന്നു.

അഡ്‌ലെയ്ഡ്; ഇന്ത്യയ്‌ക്കെതിരായ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം. ജയത്തോടെ പരമ്പരയില്‍ ഓസിസ് മുന്നിലെത്തി.രണ്ടാം ഇന്നിങ്‌സില്‍ 90 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഓസിസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോ ബേണ്‍സ് (51)*, മാത്യൂ വെയ്ഡ് (33) എന്നിവര്‍ ഓസിസന്റെ ചെറിയ ലക്ഷ്യം അനായാസമായി നേടുകയായിരുന്നു. ലബുഷെഗെ(6), വെയ്ഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്. ഒരു വിക്കറ്റ് രവി ചന്ദ്രന്‍ അശ്വിന്‍ നേടി.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 36 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം സ്‌കോറെന്ന റെക്കോഡാണ്് ഇന്ത്യയ്ക്ക് മേല്‍ വീണത്. ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ സ്‌കോറാണ് ഇന്ന് ഇന്ത്യയുടെ പേരിലായത്. ആദ്യ ഇന്നിങ്‌സില്‍ ഓസിസിനെ 191 റണ്‍സിന് പുറത്താക്കി ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകരുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒമ്പത് റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. ടീമിലെ ഒരു താരത്തിനും രണ്ടക്കം കാണാന്‍ കഴിയാതെ പുറത്താവാനായിരുന്നു ഇന്ന് വിധി. പൃഥ്വി ഷാ(4),ബുംറ(2), പൂജാര(0),കോഹ്‌ലി (4), രഹാനെ (0), വിഹാരി (8), പൃഥ്വി ഷാ (4), അശ്വിന്‍ (0), ഉമേഷ് യാദവ് (4), ഷമി (1) എന്നിവരാണ് ഒറ്റയക്കത്തില്‍ പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT