തന്റെ ടീമില്‍ കോഹ്‌ലിക്ക് ഇടമില്ല: അജയ് ജഡേജ
യുവതാരങ്ങളുടെ അവസരങ്ങളാണ് കോഹ്‌ലി നഷ്ടപ്പെടുത്തുന്നത്-അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിന് പിറകെ ഫോമൗട്ടായ വിരാട് കോഹ്‌ലിക്കെതിരേ രംഗത്ത് വന്ന അജയ് ജഡേജയും. ഫോം ഔട്ടായ കോഹ്‌ലി ടീമില്‍ നില്‍ക്കുന്നത് യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. കോഹ്‌ലി സ്വയം ടീമില്‍ നിന്ന് മാറിനില്‍ക്കണം. അല്ലാത്ത പക്ഷം സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കണം. നിലവില്‍ ഇന്ത്യയുടെ ട്വന്റി ഇലവനെ താന്‍ തിരഞ്ഞെടുത്താല്‍ ആ ടീമില്‍ കോഹ്‌ലിക്ക് സ്ഥാനം ഉണ്ടാവില്ല. നിരവധി യുവതാരങ്ങള്‍ അവസരങ്ങള്‍ക്കായി കാത്ത് നില്‍ക്കുമ്പോഴാണ് കോഹ്‌ലി ടീമില്‍ കടിച്ച് തൂങ്ങി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലി ഇന്ത്യന്‍ ടീമിന് ഒരു ബാധ്യതയാണ് മുന്‍ പാകിസ്താന്‍ ബൗളര്‍ ഡാനിഷ് കനേരിയയും വ്യക്തമാക്കി. യുവതാരങ്ങളുടെ അവസരങ്ങളാണ് കോഹ്‌ലി നഷ്ടപ്പെടുത്തുന്നത്-അദ്ദേഹം പറഞ്ഞു.
രവിചന്ദ്ര അശ്വിനെ ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്താമെങ്കില്‍ വിരാട് കോഹ്‌ലിയെയും ട്വന്റിയില്‍ നിന്ന് മാറ്റാമെന്ന് കഴിഞ്ഞ ദിവസം കപില്‍ ദേവ് വ്യക്തമാക്കിയിരുന്നു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT