വനിതാ ലോകകപ്പ്; പാകിസ്താനെതിരേ ഇന്ത്യയ്ക്ക് 107 റണ്‍സ് ജയം
ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുക്കുകയായിരുന്നു.

ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം.ചിരവൈരികളായ പാകിസ്താനെതിരേ 107 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നാല് വിക്കറ്റ് നേടിയ രാജേശ്വരി ഗെയ്ക്ക്‌വാദ്, രണ്ട് വിക്കറ്റ് വീതം നേടിയ ജൂലന്‍ ഗോസ്വാമി, സ്‌നേഹ റാണ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നല്‍കിയത്.
245 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന്‍ 43 ഓവറില്‍ 137 റണ്‍സിന് പുറത്താവുകയായിരുന്നു.സിദ്രാ അമിന്‍ (30) ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(52), ദീപ്തി ശര്‍മ്മ(40), സ്നേഹാ റാണ(53* ), പൂജാ വസ്ത്രകാര്‍ (67 ) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഷഫാലി വര്‍മ്മ(0), മിഥാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ചാ ഘോഷ് എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല.നശ്രാ സുന്ധു, നിഥാ ദര്‍ എന്നിവര്‍ പാകിസ്താനായി രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT