താന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍; ലോകകപ്പില്‍ ഇന്ത്യയെ നേരിടാന്‍ തയ്യാര്‍: ഷഹീന്‍ അഫ്രീഡി
കഴിഞ്ഞ ദിവസം താരം ട്വിറ്ററില്‍ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്ന തലക്കെട്ടോടെ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
BY FAR8 Oct 2022 7:56 AM GMT

X
FAR8 Oct 2022 7:56 AM GMT
കറാച്ചി: പരിക്കിന്റെ പിടിയിലായിരുന്ന പാക് ബൗളിങ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡി തിരിച്ചെത്തുന്നു. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ലോകകപ്പില്‍ ഇന്ത്യയെ നേരിടാന്‍ തയ്യാറാണെന്നും ഷഹീന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഷഹീന്‍ ലോകകപ്പിന് തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു. ഏഷ്യാ കപ്പിന് മുമ്പാണ് പേസര്‍ക്ക് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടന്ന പരമ്പരകളെല്ലാം അഫ്രീഡിക്ക് നഷ്ടമായിരുന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ജയത്തില്‍ നിര്‍ണ്ണായകമായത് അഫ്രീഡി നേടിയ മൂന്ന് വിക്കറ്റുകളാണ്. കഴിഞ്ഞ ദിവസം താരം ട്വിറ്ററില്‍ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്ന തലക്കെട്ടോടെ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
Calm before the storm 🏏 pic.twitter.com/pLtd85tOyR
— Shaheen Shah Afridi (@iShaheenAfridi) October 6, 2022
Next Story
RELATED STORIES
ഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില് ബജറ്റ് ചര്ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്എ; ...
30 March 2023 11:08 AM GMT