Cricket

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു; അന്തിമ പട്ടികയിലും വെട്ടിനിരത്തല്‍

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു; അന്തിമ പട്ടികയിലും വെട്ടിനിരത്തല്‍
X

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഏറെക്കാലമായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കിയത്. അവസാനപട്ടികയില്‍ വെട്ടിനിരത്തലുണ്ടാവുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മാറ്റമുണ്ടായിട്ടുള്ളത്. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിന്നെങ്കിലും അതുണ്ടായില്ല. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്.

പ്രതിഷേധത്തിനൊടുവില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരെ ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച നാട്ടകം സുരേഷും ആലപ്പുഴയില്‍ ചെന്നിത്തലയുടെ നോമിനി ബാബു പ്രസാദുമാണ് അവസാന നിമിഷം പട്ടികയില്‍ ഇടംപിടിച്ചത്. ഇതുള്‍പ്പെടെ മൂന്ന് മാറ്റമാണ് അന്തിമപട്ടികയിലുണ്ടായത്. കോട്ടയത്ത് നേരത്തെ ഫില്‍സണ്‍ മാത്യൂസിനെയാണ് നിര്‍ദേശിച്ചിരുന്നത്. ഫില്‍സന് പകരമായി നാട്ടകം സുരേഷിനെ നിയോഗിച്ചപ്പോള്‍ ഇടുക്കിയിലും മാറ്റമുണ്ടായി.

എസ് അശോകനെ മാറ്റി സി പി മാത്യുവിനെ ഇവിടെ ഡിസിസി പ്രസിഡന്റായി നിയോഗിച്ചു. ആലപ്പുഴയില്‍ കെ പി ശ്രീകുമാറിന്റെ പേരായിരുന്നു അന്തിമപട്ടികയിലുണ്ടായിരുന്നത്. ബാബു പ്രസാദിനെ വെട്ടിയാണ് ശ്രീകുമാറിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ചെന്നിത്തലയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രഖ്യാപനം വൈകി. ഉമ്മന്‍ചാണ്ടിയും രമേശും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മാറിച്ചിന്തിക്കേണ്ടിവന്നു.

അന്തിമ പട്ടിക ഇപ്രകാരമാണ്

തിരുവനന്തപുരം: പാലോട് രവി

കൊല്ലം: പി രാജേന്ദ്ര പ്രസാദ്

പത്തനംതിട്ട: പ്രഫ. സതീഷ് കൊച്ചുപറമ്പില്‍

ആലപ്പുഴ: ബി ബാബു പ്രസാദ്

കോട്ടയം: നാട്ടകം സുരേഷ്

ഇടുക്കി: സി പി മാത്യു

എറണാകുളം: മുഹമ്മദ് ഷിയാസ്

തൃശൂര്‍: ജോസ് വള്ളൂര്‍

പാലക്കാട്: എ തങ്കപ്പന്‍

മലപ്പുറം: അഡ്വ. വി എസ് ജോയ്

കോഴിക്കോട്: അഡ്വ. കെ പ്രവീണ്‍കുമാര്‍

വയനാട്: എന്‍ ഡി അപ്പച്ചന്‍

കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്

കാസര്‍കോട്: പി കെ ഫൈസല്‍

Next Story

RELATED STORIES

Share it