Cricket

മുന്‍ സിംബാബ്‌വെതാരം ഹീത്ത് സ്ട്രീക്കിന് എട്ട് വര്‍ഷത്തെ വിലക്ക്

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെയും ഗുജാറത്ത് ലയണ്‍സിനെയും സ്ട്രീക്ക് പരിശീലിപ്പിച്ചിരുന്നു.

മുന്‍ സിംബാബ്‌വെതാരം ഹീത്ത് സ്ട്രീക്കിന് എട്ട് വര്‍ഷത്തെ വിലക്ക്
X


ലണ്ടന്‍: സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച ബൗളറായ ഹീത്ത് സ്ട്രീക്കിന് എട്ട് വര്‍ഷത്തെ വിലക്ക്. അഴിമതിയുമായി താരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഐസിസി സ്ട്രീക്കിനെ വിലക്കിയത്. ഐസിസിയുടെ അഴിമതി വിരുദ്ധ നിയമങ്ങള്‍ക്കെതിരായി മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്ട്രീക്ക് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരുന്നു. 2016 മുതല്‍ 2018 വരെ സ്ട്രീക്ക് ദേശീയ ടീമിന്റെ കോച്ചായിരുന്നു.ഇക്കാലയളവിലാണ് അഴിമതി നടന്നത്. കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെയും ഗുജാറത്ത് ലയണ്‍സിനെയും സ്ട്രീക്ക് പരിശീലിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ സ്ട്രീക്ക് പങ്കെടുത്ത ടൂര്‍ണ്ണമെന്റുകളും അന്വേഷണ വിധേയമാക്കുന്നുണ്ട്.







Next Story

RELATED STORIES

Share it