ഉംറാന് പിന്നാലെ ഹര്‍ഷലും വെങ്കിടേഷും മാവിയും ലോകകപ്പിലേക്ക്
മൂന്ന് ദിവസത്തിനുള്ളില്‍ മാറ്റങ്ങള്‍ ബിസിസിഐ പ്രഖ്യാപിക്കും.

ദുബയ്: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെട്ട ഉംറാന്‍ മാലിക്കിനെ പിറകെ മൂന്ന് താരങ്ങള്‍ കൂടി ദുബയില്‍ തുടരും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തീപ്പൊരി ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍ റൗണ്ടര്‍മാരായ ശിവം മാവി, വെങ്കിടേഷ് അയ്യര്‍ എന്നിവരോടും ദുബയില്‍ തുടരാനാണ് ബിസിസിഐ ആവശ്യപ്പെട്ടത്.
നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കശ്മീരി താരം ഉംറാന്‍ മാലിക്കിനോട് നെറ്റ് ബൗളറായി ദുബയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ആര്‍സിബി കഴിഞ്ഞ ദിവസം എലിമിനേറ്ററില്‍ പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ഷല്‍ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ബിസിസിഐയുടെ ഇടപെടല്‍. കെകെആര്‍ രണ്ടാം ക്വാളിഫയറിലേക്ക് കയറിയിരുന്നു.നിലവിലെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ മാറ്റങ്ങള്‍ ബിസിസിഐ പ്രഖ്യാപിക്കും.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT