ന്യൂസിലന്റ് പരമ്പര; ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷാ; സഞ്ജു പുറത്ത്
ചേതേശ്വര്‍ പൂജാര, കെ എസ് ഭരത് എന്നിവരും ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

മുംബൈ: ന്യൂസിലന്റിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീണ്ട കാലമായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള പൃഥ്വി ഷായെ ഉള്‍പ്പെടുത്തി കൊണ്ടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ട് ടെസ്റ്റിനുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് പൃഥ്വിക്ക് തുണയായത്.എന്നാല്‍ ലങ്കന്‍ പരമ്പരയ്‌ക്കെതിരേ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പുറത്തായി. താരത്തിന്റെ ഫിറ്റ്‌നെസ് തിരിച്ചടിയാവുകയായിരുന്നു. ഹാര്‍ദ്ദിക്ക് തന്നെയാണ് ട്വിന്റി-20 ടീമിനെ നയിക്കും. രോഹിത്തിനും കോഹ്‌ലിയ്ക്കും ട്വന്റി-20യില്‍ നിന്ന് വിശ്രമം അനുവദിച്ചു.

ഏകദിനത്തില്‍ രോഹിത്ത് തന്നെയാണ് ക്യാപ്റ്റന്‍. ഹാര്‍ദ്ദിക്ക് വൈസ് ക്യാപ്റ്റനാവും. കെ എല്‍ രാഹുല്‍ വിവാഹത്തെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. ഷഹബാസ് അഹമ്മദ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ഏകദിന സ്‌ക്വാഡില്‍ ഇടം പിടിച്ചു.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ ആദ്യമായി ഇടം പിടിച്ചു. ചേതേശ്വര്‍ പൂജാര, കെ എസ് ഭരത് എന്നിവരും നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
India's ODI squad against New Zealand:
Rohit Sharma (Captain), Shubman Gill, Ishan Kishan (wk), Virat Kohli, Shreyas Iyer, Suryakumar Yadav, KS Bharat (wk), Hardik Pandya (vice-captain), Washington Sundar, Shahbaz Ahmed, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Mohd. Shami, Mohd. Siraj, Umran Malik.
India squad for first two Tests vs Australia
Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT