കോഹ്‌ലി ഇറങ്ങുമ്പോള്‍ കോച്ചായി അനില്‍ കുംബ്ലെ കയറിയേക്കും
2016ല്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായിരുന്നു.

മുംബൈ: ലോകകപ്പോടെ ഇന്ത്യന്‍ കോച്ച് രവിശാസ്്ത്രി പടിയിറങ്ങുമ്പോള്‍ ടീമിനെ നയിക്കാന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറും ഇതിഹാസ താരവുമായ അനില്‍ കുംബ്ലെ എത്തിയേക്കും. താരവുമായി ബിസിസിഐ ഉടന്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായിരുന്നു. ഒരു വര്‍ഷത്തോളം ടീമിനെ നയിച്ച കുംബ്ലെ പിന്നീട് രാജിവയ്ക്കുകയായിരുന്നു. കോഹ്‌ലിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് കുംബ്ലെ ടീം വിട്ടത്. എന്നാല്‍ ട്വന്റി-20 ലോകകപ്പോടെ വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും ടീം വിടുന്നതോടെ കുംബ്ലെ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2023ലെ ഏകദിന ലോകകപ്പിനായി ടീമിനെ തയ്യാറാക്കാന്‍ കുംബ്ലെയെ ഇറക്കാനാണ് ബിസിസിഐയുടെ ആലോചന. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇതിന് പിന്തുണ നല്‍കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ കോഹ്‌ലിയുടെ ഏകാധിപത്യത്തിന് വിരാമമായേക്കും.
RELATED STORIES
മെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില് സ്വര്ണ്ണം കടത്താന്...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന് എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില് മരണപ്പെട്ടു
19 March 2023 11:35 AM GMT