സനാ മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
റൈറ്റ് ഹാന്റ്ഡ് ബാറ്റിങ്ങില്‍ തിളങ്ങിയ സന ഓഫ് സ്പിന്നിലും അത്ഭുതപ്രകടനം കാഴ്ചവച്ചിരുന്നു. 2005ല്‍ ശ്രീലങ്കയ്ക്കെതിരേയാണ് ആദ്യമല്‍സരം കളിച്ചത്.

കറാച്ചി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനാ മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 15 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് സനാ വിരാമംകുറിച്ചത്. റൈറ്റ് ഹാന്റ്ഡ് ബാറ്റിങ്ങില്‍ തിളങ്ങിയ സന ഓഫ് സ്പിന്നിലും അത്ഭുതപ്രകടനം കാഴ്ചവച്ചിരുന്നു. 2005ല്‍ ശ്രീലങ്കയ്ക്കെതിരേയാണ് ആദ്യമല്‍സരം കളിച്ചത്. 2019ല്‍ ബംഗ്ലാദേശിനെതിരേയാണ് അവസാനമായി കളിച്ചത്. 2009 മുതല്‍ 2017 വരെ പാക് ടീമിനെ നയിച്ചിട്ടുണ്ട്.
ക്യാപ്റ്റനായി 137 മല്‍സരങ്ങള്‍ കളിച്ച സന രാജ്യത്തിനായി 226 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റില്‍നിന്ന് താല്‍ക്കാലിക ഇടവേള എടുത്തിരുന്നു. ക്രിക്കറ്റിന്റെ മറ്റ് തലങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് സനയുടെ പുതിയ തീരുമാനം. രാജ്യത്തിന് വേണ്ടി ഏറെ സേവനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിരമിക്കാനായുള്ള ഉചിതസമയം ഇതാണെന്നും സന അറിയിച്ചു.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT