Cricket

മുന്‍ ന്യൂസിലന്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില ഗുരുതരം

ന്യൂസിലന്റിനായി 1989 മുതല്‍ 2006 വരെയാണ് ക്രിസ് കെയ്ന്‍സ് കളിച്ചത്.

മുന്‍ ന്യൂസിലന്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില ഗുരുതരം
X



കാന്‍ബറ: ന്യൂസിലന്റിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍ അത്യാസന നിലയില്‍.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരത്തിന്റെ നില ഗുരുതരമാണ്. ക്രിസ് കെയ്ന്‍ മരുന്നകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രികള്‍ വൃത്തങ്ങള്‍ അറിയിച്ചു. 51 കാരനായ ക്രിസിന് അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനോടകം രോഗം ഹൃദയത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. ന്യൂസിലന്റിനായി 1989 മുതല്‍ 2006 വരെയാണ് ക്രിസ് കെയ്ന്‍സ് കളിച്ചത്. മൂന്ന് ഫോര്‍മേറ്റുകളിലുമായി മികച്ച റെക്കോഡുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it