ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐയുടെ പുതിയ അഴിമതി വിരുദ്ധ യൂനിറ്റ് മേധാവി

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഡിജിപിയെ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബിസിസിഐ)യുടെ പുതിയ അഴിമതി വിരുദ്ധ യൂനിറ്റ് മേധാവിയായി നിയമിച്ചു. ഗുജറാത്ത് മുന്‍ ഡിജിപി ഷാബിര്‍ ഹുസയ്ന്‍ ശേഖാദാം ഖണ്ട്വാവാല(71)യെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുന്‍ ഡിജിപിയായിരുന്ന അജിത് സിങ് വിരമിക്കുന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം. 2018 ഏപ്രിലില്‍ ചുമതലയേറ്റ അജിത് സിങിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. 1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ ഹുസയ്ന്‍ ഏപ്രില്‍ 9നു തുടങ്ങുന്ന ഐപിഎല്‍ 2021 മുതല്‍ ചുമതല നിര്‍വഹിക്കും. 2010 ഡിസംബറിലാണ് ഇദ്ദേഹം ഗുജറാത്ത് ഡിജിപിയായി വിരമിച്ചത്. ഇതിനുശേഷം 10 വര്‍ഷം എസ്സാര്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ഭാഗമായിരുന്നു.
Former Gujarat DGP Appointed New BCCI ACU Chief
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT