സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
വംശീയത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
BY FAR12 Jan 2021 1:49 PM GMT
![സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍](https://www.thejasnews.com/h-upload/2021/01/12/135398-david-warner-apologies-to-indian-team-1260x657.webp)
X
FAR12 Jan 2021 1:49 PM GMT
സിഡ്‌നി: ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് വംശീയമായി അധിക്ഷേപ്പിക്കപ്പെട്ട സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസിസ് താരം ഡേവിഡ് വാര്‍ണര്‍. കാണികളില്‍ നിന്നും ഉണ്ടായ മോശം ഇടപെടലില്‍ സിറാജിനോടും ടീം ഇന്ത്യയോടും മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ മാപ്പു പറയുന്നു. അടുത്ത ടെസ്റ്റില്‍ ഞങ്ങളുടെ കാണികളില്‍ നിന്നും നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നു-വാര്‍ണര്‍ അറിയിച്ചു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. തുടര്‍ന്ന് കാണികളെ ഗ്യാലറിയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തില്‍ ഓസിസ് ക്രിക്കറ്റ് ബോര്‍ഡ് നടുക്കം രേഖപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT