Cricket

സുരേഷ് റെയ്‌ന വിരമിച്ചു

എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 8000 റണ്‍സ് നേടിയിട്ടുണ്ട്.

സുരേഷ് റെയ്‌ന വിരമിച്ചു
X


മുംബൈ: മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2020ല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയിരുന്നില്ല. എന്നാല്‍ പുതിയ സീസണിലും സിഎസ്‌കെ താരത്തെ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശ ലീഗുകളില്‍ കളിക്കാനായാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിഎസ്‌കെ, ബിസിസിഐ, ഉത്തര്‍പ്രദേശ്് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് താരം നന്ദി രേഖപ്പെടുത്തി. 226 ഏകദിനങ്ങളും 78 ട്വന്റി-20 മല്‍സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 8000 റണ്‍സ് നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it