Cricket

ട്വന്റിയിലെ രണ്ടാമത്തെ ചെറിയ സ്‌കോറിന് വിന്‍ഡീസ് പുറത്ത്

ഇംഗ്ലണ്ട് ഉയര്‍ത്തിയ 182 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന കരീബിയന്‍സ് 45 റണ്‍സിന് പുറത്താവുകയായിരുന്നു. ട്വന്റി- 20യിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന മോശം റെക്കോഡ് ഇനി വിന്‍ഡീസിന്റെ പേരിലായി.

ട്വന്റിയിലെ രണ്ടാമത്തെ ചെറിയ സ്‌കോറിന് വിന്‍ഡീസ് പുറത്ത്
X

സെന്റ് കിറ്റ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ട്വന്റി- 20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 182 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന കരീബിയന്‍സ് 45 റണ്‍സിന് പുറത്താവുകയായിരുന്നു. ട്വന്റി- 20യിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന മോശം റെക്കോഡ് ഇനി വിന്‍ഡീസിന്റെ പേരിലായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 11.5 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 45 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ക്രിസ് ജോര്‍ദന്‍ ആണ് സന്ദര്‍ശകരുടെ വിക്കറ്റുകള്‍ കൊയ്തത്. എട്ട് പന്തില്‍നിന്നാണ് ജോര്‍ദന്‍ നാല് വിക്കറ്റ് നേടിയത്. 137 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലിഷ് പട നേടിയത്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2- 0ന് മുന്നിലായി. ഇംഗ്ലണ്ട് നിരയില്‍ സാം ബില്ലിങ്‌സ്(87), ജോ റൂട്ട് (55) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നല്‍കിയത്. ട്വന്റിയിലെ ഏറ്റവും ചെറിയ സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരേ ഹോളണ്ട് 2014ല്‍ നേടിയതാണ്. 39 റണ്‍സായിരുന്നു ഹോളണ്ട് നേടിയത്. ഞായറാഴ്ചയാണ് അവസാന ട്വന്റി മല്‍സരം.

Next Story

RELATED STORIES

Share it