നാല് ജയം; സെമി ടിക്കറ്റെടുത്ത് ഇംഗ്ലണ്ട്; ലങ്കയ്ക്ക് വീണ്ടും തോല്‍വി
മോയിന്‍ അലി, റാഷിദ്, ജോര്‍ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്.

ദുബയ്: ഇത്തവണത്തെ ലോകകപ്പ് ഫേവററ്റുകള്‍ ഞങ്ങളെന്ന് അടിവരയിട്ട് ഇംഗ്ലണ്ട്.ഇന്ന് ഗ്രൂപ്പ് ഒന്നില്‍ നടന്ന നാലാം മല്‍സരത്തിലും ഇംഗ്ലണ്ട് വെന്നിക്കൊടിപാറിച്ചു. ശ്രീലങ്കയെ വീഴ്ത്തി 26 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാല് ജയങ്ങളോടെ ഇംഗ്ലണ്ട് സെമിയുറപ്പിച്ച ആദ്യടീമായി.164 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ലങ്കയെ 19 ഓവറില്‍ 137 റണ്‍സിന് ഇംഗ്ലിഷ് പട പുറത്താക്കി.
വനിന്ദു ഹസരങ്ക 34 റണ്‍സെടുത്ത് പൊരുതി നിന്നെങ്കിലും പിന്നീട് വന്നവര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. രാജപക്‌സെ, ഷനക എന്നിവര്‍ 26 റണ്‍സ് വീതം നേടി പുറത്തായി.മോയിന്‍ അലി, ആദില്‍ റാഷിദ് ജോര്‍ദന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്.
നേരത്തെ ടോസ് ലഭിച്ച ലങ്ക ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ (101) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് കരുത്ത് പകര്‍ന്നത്. ക്യാപ്റ്റന്‍ മോര്‍ഗന്‍ 40 റണ്‍സെടുത്തു.ലങ്കയ്ക്കായി ഹസരങ്ക മൂന്ന് വിക്കറ്റ് നേടി.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT