ലോകകപ്പിലെ ബംഗ്ലാദേശ് പ്രതീക്ഷ അസ്തമിക്കുന്നു; ഇംഗ്ലണ്ടിനോടും തോല്‍വി
ഇംഗ്ലണ്ട് ആവട്ടെ തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി പ്രതീക്ഷ സജീവമാക്കി.

അബുദാബി: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ട് ആവട്ടെ തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി പ്രതീക്ഷ സജീവമാക്കി. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. 125 എന്ന ചെറിയ ലക്ഷ്യം 14.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് പിന്‍തുടരുകയായിരുന്നു. ജേസണ്‍ റോയി(61) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.ഡേവിഡ് മാലന്‍ (28*), ബെയര്‍സ്‌റ്റോ (8*) എന്നിവര്‍ പുറത്താവാതെ നിന്നു. ബട്‌ലര്‍ 18 റണ്‍സെടുത്ത് പുറത്തായി.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശക്തരായ ഇംഗ്ലണ്ട് ബൗളിങ് നിരയക്ക് മുന്നില്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 124 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
മുശ്ഫിക്കറാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍.മുഹമ്മദുള്ള, നാസും എന്നിവര്‍ 19 റണ്‍സ് വീതം എടുത്ത് പുറത്തായി.
ഇംഗ്ലണ്ടിനായി മില്‍സ് മൂന്നും മോയിന്‍ അലി, ലിവിങ്‌സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT