ചരിത്ര ടെസ്റ്റിനായി വിന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ എത്തി
മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്കായി വിന്‍ഡീസ് ടീം ഇന്ന് ലണ്ടനിലെത്തി.

ലണ്ടന്‍: രണ്ടര മാസത്തെ ഇടവേളയക്ക് ശേഷം ലോകത്ത് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ഇംഗ്ലണ്ട് തുടക്കമിടുന്നു. വെസ്റ്റ്ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തുടക്കമിടുന്നത്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്കായി വിന്‍ഡീസ് ടീം ഇന്ന് ലണ്ടനിലെത്തി. നേരത്തെ ജൂണ്‍ നാലിന് തുടങ്ങാനിരുന്ന ടെസ്റ്റ് ജൂലായ് എട്ടിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്ററിലെത്തിയ ടീം 14 ദിവസത്തെ ക്വാറന്റൈനിന് ശേഷമാണ് പരിശീലനം തുടരുക. വിന്‍ഡീസില്‍ നിന്നും കൊറോണാ ടെസ്റ്റ് നടത്തിയ ശേഷമാണ് 39 അംഗ ടീം ഇംഗ്ലണ്ടിലെത്തിയത്.ആദ്യ ടെസ്റ്റ് മാഞ്ചസ്റ്ററിലും രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫോഡിലുമാണ് നടക്കുക. ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡാരന്‍ ബ്രാവോ, കീമോ പോള്‍ എന്നിവര്‍ ഇല്ലാതെയാണ് വിന്‍ഡീസ് ടീം മാഞ്ചസ്റ്ററില്‍ എത്തിയത്. കൊറോണാ ഭീതിയെ തുടര്‍ന്ന് താരങ്ങള്‍ പിന്‍മാറുകയായിരുന്നു. മാര്‍ച്ച് 13നാണ് ലോകത്ത് അവസാനമായി ക്രിക്കറ്റ് മല്‍സരം നടന്നത്.
RELATED STORIES
എനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMT