ട്വന്റിയിലെ നമ്പര്‍ വണ്‍ താരം ഷഫാലി ഇന്ത്യന്‍ ഏകദിന സ്‌ക്വാഡില്‍
2016ന് ശേഷം ആദ്യമായി സ്പിന്നര്‍ സ്‌നേഹ റാണയും ടീമില്‍ തിരിച്ചെത്തി.

മുംബൈ: ട്വന്റി-20യിലെ നമ്പര്‍ വണ്‍ വനിതാ താരം 17കാരി ഷഫാലി വര്‍മ്മ ഇന്ത്യയുടെ ഏകദിന സ്‌ക്വാഡില്‍ ഇടം നേടി. ജൂണ്‍ 16ന് ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന ഏകദിന, ടെസ്റ്റ് പരമ്പരയിലേക്കാണ് നമ്പര്‍ വണ്‍ബാറ്റിങ് താരമായ ഷഫാലിയെ തിരഞ്ഞെടുത്തത്. 23കാരിയായ വിക്കറ്റ് കീപ്പര്‍ ഇന്ദ്രാണി റോയിയും ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ന് ശേഷം ആദ്യമായി സ്പിന്നര്‍ സ്‌നേഹ റാണയും ടീമില്‍ തിരിച്ചെത്തി. റിച്ചാ ഗോഷ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹാ റാണാ, സിമ്രാന്‍ ദില്‍ ഭണ്ഡൂര്‍ എന്നിവരാണ് ടെസ്റ്റിലും ഏകദിനത്തിലും ഉള്‍പ്പെടാതെ ട്വന്റിയില്‍ മാത്രം മാറ്റുരയ്ക്കുന്ന താരങ്ങള്‍.
ടെസ്റ്റ്-ഏകദിന സ്‌ക്വാഡ്: മിഥാലി രാജ്(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഹര്‍മ്മന്‍പ്രീത് കൗര്‍(ട്വന്റി ക്യാപ്റ്റന്‍), പൂനം റൗത്ത്, പ്രിയാ പൂനിയാ, ദീപ്തി ഷര്‍മ്മ, ജെമീമാ റൊഡ്രിഗസ്, ഷഫാലി വര്‍മ്മ, സ്‌നേഹാ റാണാ, താനിയാ ഭാട്ടിയാ, ഇന്ദ്രാണി റോയി, ജൂലന്‍ ഗോസ്വാമി, ഷിഖാ പാണ്ഡെ, പൂജാ വസ്ത്രാര്‍ക്കര്‍ , അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഇഖ്താ ബിഷന്ത്, രാധാ യാദവ്.
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMT