സഞ്ജുവും ഹൂഡയും മിന്നിച്ചു; ഇന്ത്യയെ ഞെട്ടിച്ച് ഐറിഷ് പട കീഴടങ്ങി
ട്വന്റിയില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഹൂഡ.

ഡബ്ലിന്‍: അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റിയില്‍ അവസരം മുതലാക്കി സഞ്ജു സാംസണും ദീപക് ഹൂഡയും.കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങിയ ദീപക് ഹൂഡ സെഞ്ചുറി നേടി. 57 പന്തില്‍ 104 റണ്‍സെടുത്താണ് താരം പുറത്തായത്. സഞ്ജു ഇന്ന് ഓപ്പണിങില്‍ ആണ് ഇറങ്ങിയത്. താരം 42 പന്തില്‍ 77 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 225 റണ്‍സാണ് നേടിയത്. ട്വന്റിയില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഹൂഡ.ഇരുവരും ചേര്‍ന്ന് 176 റണ്‍സാണ് നേടിയത്. ട്വന്റിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് എന്ന് റെക്കോഡ് താരങ്ങള്‍ സ്വന്തമാക്കി.മാന്‍ ഓഫ് ദി സീരിസ് അവാര്‍ഡ് ഹൂഡ സ്വന്തമാക്കി.

മല്‍സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് ജയിച്ചു. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് അയര്‍ലന്റ് കീഴടങ്ങിയത്.അവസാന ഓവറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ജയിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയെങ്കിലും കണക്കിന് റണ്‍സ് വഴങ്ങിയാണ് കീഴടങ്ങിയത്.രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT