Cricket

ബട്‌ലര്‍ സെഞ്ചുറി വേട്ട തുടരുന്നു; ഐപിഎല്ലില്‍ മൂന്നാം സെഞ്ചുറി

നാല് സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് കൂടുതല്‍ സെഞ്ചുറികള്‍.

ബട്‌ലര്‍ സെഞ്ചുറി വേട്ട തുടരുന്നു; ഐപിഎല്ലില്‍ മൂന്നാം സെഞ്ചുറി
X

മുംബൈ: ഐപിഎല്ലിലെ ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ് ഇംഗ്ലണ്ട് താരത്തിന്റെ സെഞ്ചുറി. 56 പന്തിലാണ് ബട്‌ലര്‍ സെഞ്ചുറി നേടിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരേയും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേയും ബട്‌ലര്‍ സെഞ്ചുറി നേടിയിരുന്നു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡ് ബട്‌ലറുടെ പേരിലാണ്. ഒരു സീസണില്‍ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ബട്‌ലര്‍ രണ്ടാം സ്ഥാനത്താണുള്ളത്. നാല് സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് കൂടുതല്‍ സെഞ്ചുറികള്‍.




Next Story

RELATED STORIES

Share it