Cricket

ഐപിഎല്‍; ചെന്നൈക്കെതിരേ ലക്ഷ്യം 157 റണ്‍സ്; മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടം

സൗരഭ് തിവാരിയും ആഡം മില്‍നേയുമാണ് ക്രീസില്‍.

ഐപിഎല്‍; ചെന്നൈക്കെതിരേ ലക്ഷ്യം 157 റണ്‍സ്; മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടം
X


ദുബയ്: ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈക്ക് ജയിക്കാന്‍ 157 റണ്‍സ് ലക്ഷ്യം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങില്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടിയിട്ടുണ്ട്. സൗരഭ് തിവാരിയും ആഡം മില്‍നേയുമാണ് ക്രീസില്‍.


ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ അപരാജിത ചെറുത്തുനില്‍പ്പിന്റെ ചുവട് പിടിച്ചാണ് ചെന്നൈ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഋതുരാജ് 58 പന്തില്‍ 88 റണ്‍സെടുത്തു.ഫഫ് ഡു പ്ലിസ്സിസ്, മോയിന്‍ അലി, അമ്പാട്ടി റായിഡു എന്നീ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ചെന്നൈക്ക് വന്‍ ആഘാതം നല്‍കിയിരുന്നു. തുടര്‍ന്ന് വന്ന റെയ്‌ന(4), ധോണി(4) എന്നിവര്‍ക്കും പൊരുതി നോക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ഋതുരാജ് പിടിച്ചുനില്‍ക്കുമ്പോള്‍ ജഡേജയും (26), ബ്രാവോയും (23)ആണ് കൂട്ടായി നിന്നത്.


ട്രന്റ് ബോള്‍ട്ട്, ആഡം മില്‍നേ, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയ്ക്കായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചത്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത്തിന് പകരം പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. രോഹിത്തിന് പകരം പുതുമുഖ താരം അന്‍മോള്‍പ്രീത് സിങ് മുംബൈക്കായി അരങ്ങേറി. മറ്റൊരു താരമായ ഹാര്‍ദ്ദിക് പാണ്ഡെയെയും ചാംപ്യന്‍മാര്‍ പുറത്തിരുത്തി.ഹാര്‍ദ്ദിക്കിന് പകരമാണ് സൗരഭ് തിവാരി ടീമില്‍ ഇടം നേടിയത്.




Next Story

RELATED STORIES

Share it