Cricket

ലോകകപ്പ്; പാക് ടീമിനെ പ്രഖ്യാപിച്ചു; ജുനൈദ് ഖാന്‍ പുറത്ത്

ലോകകപ്പ്; പാക് ടീമിനെ പ്രഖ്യാപിച്ചു; ജുനൈദ് ഖാന്‍ പുറത്ത്
X

കറാച്ചി: ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍. ലോകകപ്പ് സാധ്യതാ ടീമിലുണ്ടായിരുന്ന ജുനൈദ് ഖാന്‍, ആബിദ് അലി, ഫഹീം അഷ്‌റഫ് എന്നിവരെ പുറത്തിരുത്തിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അന്തിമടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ കളിച്ച താരമാണ് ജുനൈദ്. ഇംഗ്ലണ്ട് പരമ്പരയില്‍ താരം മോശം പ്രകടനമാണ് കാഴ്ചവച്ചത്. ജുനൈദിന് പകരം മുഹമ്മദ് ആമിറിനെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജുനൈദ് മുഖത്ത് കറുത്ത ബാഡ്ജ് ഒട്ടിച്ച് ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒന്നും പറയാനില്ല. സത്യം കയ്‌പേറിയതാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ടീം: സര്‍ഫറാസ് അഹമ്മദ്(ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ , ആസിഫ് അലി, ഷൊയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹാസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍, ഷഹീന്‍ അഫ്രീദി,

Next Story

RELATED STORIES

Share it