Cricket

കോമണ്‍വെല്‍ത്ത് ഗെയിംസ്; ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഹര്‍മ്മന്‍ പ്രീത് കൗര്‍ 52ഉം ഷെഫാലി വര്‍മ്മ 48ഉം റണ്‍സ് ഇന്ത്യയ്ക്കായി നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി
X

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി.ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 157 റണ്‍സ് നേടി. 19 ഓവറിലാണ് ഓസിസിന്റെ ജയം. 49 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ജയം നേടിയത്. ആദ്യത്തെ നാല് വിക്കറ്റ് വീഴ്ത്തി രേണുകാ സിങാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്. എന്നാല്‍ ഗാര്‍ഡ്‌നര്‍(52), ഹാരിസ് (37) എന്നിവര്‍ ഓസിസിനായി നിലയുറപ്പിക്കുകയായിരുന്നു. നേരത്തെ ഹര്‍മ്മന്‍ പ്രീത് കൗര്‍ 52ഉം ഷെഫാലി വര്‍മ്മ 48ഉം റണ്‍സ് ഇന്ത്യയ്ക്കായി നേടിയിരുന്നു.




Next Story

RELATED STORIES

Share it