Cricket

സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സ് രംഗത്ത്

സഞ്ജു സാംസണെ  ടീമിലെത്തിക്കാന്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സ് രംഗത്ത്
X

ചെന്നൈ: സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. 2026 ഐപിഎല്‍ ലേലത്തിനു മുമ്പ് ട്രേഡ് ഡീല്‍ വഴി താരത്തെ ടീമിലെത്തിക്കാനാണ് സിഎസ്‌കെയുടെ ശ്രമം. 2025 ഡിസംബര്‍ ആദ്യ പകുതിയിലായിരിക്കും താരലേലം. അതിനു മുമ്പ് സഞ്ജുവിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി ക്രിക്ബസ് റിപോര്‍ട്ട് ചെയ്തു.

ഒരു താരത്തെ രാജസ്ഥാന് പകരം നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ താരമാരെന്ന് വ്യക്തമായിട്ടില്ല. അതേസമയം സഞ്ജുവിനായി ഡല്‍ഹി ക്യാപ്പിറ്റല്‍സും രംഗത്തുണ്ട്.



Next Story

RELATED STORIES

Share it