ലോക ചാംപ്യന്‍മാരെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ക്ക് ട്വന്റി-20 പരമ്പര
BY FAR12 March 2023 5:57 PM GMT

X
FAR12 March 2023 5:57 PM GMT
മിറാപൂര്‍: ട്വന്റിയിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ ട്വന്റി-20 പരമ്പര നേട്ടവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ആതിഥേയര്‍ നാല് വിക്കറ്റിന്റെ ജയമാണ് നേടിയത്. നേരത്തെ ആദ്യ മല്‍സരത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ നിശ്ചിത ഓവറില്‍ 117 റണ്‍സിന് ബംഗ്ലാദേശ് എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങില്‍ ഏഴ് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 120 റണ്‍സെടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ടോപ് സ്‌കോറര്‍. താരം 47 പന്തില്‍ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. തൗഹീദ് ഹൃദോയ് (17), മെഹ്ദി ഹസ്സന്‍ (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാ താരങ്ങള്‍.

Next Story
RELATED STORIES
വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMT