ഏകദിന റാങ്കിങ്; കോഹ്‌ലിയെ വീഴ്ത്തി ബാബര്‍ അസം ഒന്നില്‍
2017 ഒക്ടോബറിലാണ് കോഹ്‌ലി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
BY FAR14 April 2021 5:46 PM GMT

X
FAR14 April 2021 5:46 PM GMT
കറാച്ചി: ലോക ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാന്റെ ബാബര്‍ അസം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക് ക്യാപ്റ്റന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് 26 കാരനായ ബാബര്‍ അസമിന് തുണയായത്. താരത്തിന് 865 പോയിന്റാണുള്ളത്. ബാബര്‍ അസമിന് കോഹ്‌ലിയേക്കാള്‍ എട്ട് പോയിന്റ് കൂടുതലാണുള്ളത്. എബി ഡിവില്ലിയേഴ്‌സില്‍ നിന്നും 2017 ഒക്ടോബറിലാണ് കോഹ്‌ലി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഈ സ്ഥാനം ആരും കൈയ്യടക്കിയിരുന്നില്ല.ഈ സ്ഥാനത്തെത്തുന്ന നാലാമത്തെ പാക് താരമാണ് അസം. മുമ്പ് സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസുഫ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്
23 March 2023 2:39 PM GMTസാംബാ താളത്തില് ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്ശകര്ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT