അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളിങിലും ചുവട് വച്ച് ബാബര്‍ അസം
ബാബര്‍ അസം (76) ആണ് ടോപ് സ്‌കോറര്‍.

കറാച്ചി: പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ബൗള്‍ ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായാണ് താരം ബൗള്‍ ചെയ്തത്. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നാണ് ക്യാപ്റ്റന്‍ ബൗള്‍ ചെയ്തത്. ഒരു ഓവര്‍ എറിഞ്ഞ ബാബര്‍ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ബംഗ്ലാദേശ് താരം തജിയുള്‍ ഇസ്ലാമിനെ പുറത്താക്കാനുള്ള അവസരം ബാബറിന് ലഭിച്ചിരുന്നു. എന്നാല്‍ ഫീല്‍ഡര്‍ ക്യാച്ച് വിടുകയായിരുന്നു.
രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുത്തു. സാജിദ് ഖാന്‍ പാകിസ്താന് വേണ്ടി ഏഴ് വിക്കറ്റെടുത്തു. പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് 300ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്ത് പാകിസ്താന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബാബര്‍ അസം (76) ആണ് ടോപ് സ്‌കോറര്‍.
Babar Azam first ever over in test cricket. pic.twitter.com/l58oXoqYFj
— Zak (@Zakr1a) December 7, 2021
RELATED STORIES
മെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില് സ്വര്ണ്ണം കടത്താന്...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന് എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില് മരണപ്പെട്ടു
19 March 2023 11:35 AM GMT