Cricket

ഏഷ്യാ കപ്പ് ഫൈനല്‍; ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; പാകിസ്താനും ബംഗ്ലാദേശും നേര്‍ക്കുനേര്‍

ഏഷ്യാ കപ്പ് ഫൈനല്‍;  ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; പാകിസ്താനും ബംഗ്ലാദേശും നേര്‍ക്കുനേര്‍
X

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ഇന്ത്യയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയെ തോല്‍പിച്ചു. ഇതോടെയാണ് ഇരുടീമും തമ്മിലുളള പോരാട്ടം നിര്‍ണായകമായത്. തോല്‍ക്കുന്ന ടീം പുറത്താവും. ദുബായില്‍ രാത്രി എട്ടിനാണ് മല്‍സരം തുടങ്ങുക. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ഇന്നലെ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഭാഗ്യത്തിന്റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി ഒറ്റക്ക് പൊരുതിയത്. സൈഫിന് പുറമെ 21 റണ്‍സെടുത്ത പര്‍വേസ് ഹസന്‍ ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റര്‍.



Next Story

RELATED STORIES

Share it